Saturday, April 14, 2012




Stretched Background Image





Smile





 ·  ·  ·മാര്‍ച്ച് 26 6:08am-ന്

  • 12 പേര്‍ ഇത് ഇഷ്ടപ്പെടുന്നു

    • Abdul Gafoor Ap സുബ് ഹാനല്ലാഹ് ഇതാരാ ....
      മാര്‍ച്ച് 26 6:38am-ന് ·  ·  1

    • Murshid Keeranthodi മതം വേറെ രാഷ്ട്രീയം വേറെ .... മതം ഊരിവെച്ചു വന്നതാണ്‌ .....പരിപാടി കഴിഞ്ഞാല്‍ അതു വീണ്ടും എടുത്ത്തുടുക്കും..
      മാര്‍ച്ച് 26 7:25am-ന് · 

    • Pma Nasar Doha മുസ്ലീകള്‍ക്ക്‌ രാഷ്ട്രത്തിന്റെ ,സമൂഹത്തിന്റെ പ്രശനങ്ങളില്‍ പ്രതികരിക്കുന്നതിനു മതം ഊരി വെക്കേണ്ട ആവശ്യമില്ല ...ഇസ്ലാം അങ്ങിനെ പഠിപ്പിക്കുന്നുമില്ല ..
      മാര്‍ച്ച് 26 8:06am-ന് ·  ·  3

    • Shahad Babu സാമൂഹിക സേവന പ്രവര്‍ത്തങ്ങളില്‍ തൌഹീദു എവിടെ എന്നന്നെഷിച്ചു നടന്നവര്‍ .. ഇപ്പോള്‍ കണ്ടെത്തിയ തൌഹീടില്‍ നമുക്ക് സന്തോഷിക്കാം.... സ്വാഗതം ചെയ്യാം ...
      മാര്‍ച്ച് 26 8:51am-ന് ·  ·  3

    • Aboobacker Karakunnu മൈലംമയെന്നും,പ്ലാചിമടയെന്നും,എന്‍ഡോ സള്‍ഫാനെന്നും ഒക്കെ മുമ്പ് പലരും കളിയാക്കിയിരുന്നു.ഇനി അങ്ങനെ കളിയാക്കി ഇരുന്നാല്‍ കാലിനടിയില്‍ നിന്ന് മണ്ണ് പോകും എന്ന് പലരും ഇപ്പള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
      മാര്‍ച്ച് 26 10:46am-ന് ·  ·  8

    • Murshid Keeranthodi PMa--- അതു ഊറി വെകെണ്ടാതോ എതുത്തനിയെണ്ടാതോ അല്ല അതു മതത്തിന്റെ അല്ലെങ്കില്‍ ഇസ്ലാമിന്റെ ഭാഗമാനെന്നയിരുന്നു ഇത്രയും കാലം ജമാഅത്തും പറഞ്ഞുകൊണ്ടിരുന്നത് ..ഇപോയെങ്കിലും മന്നസ്സിലക്കിയെതിന്നു നന്തി..
      മാര്‍ച്ച് 26 3:17pm-ന് ·  ·  2


    • Pma Nasar Doha നിങ്ങളുടെ അഭിപ്രായം കേട്ടാല്‍ തോന്നും മുജാഹിദുകള്‍ ഇന്നലെ തുടങ്ങിയ പരിപാടിയാണ് സാമുഹ്യ പ്രശ്നങ്ങളില്‍ ഇടപെടുക എന്നത് .പഴയ കാല മുജാഹിദു  km മൌലവിയെപ്പോലുള്ള ഈ പ്രസ്ഥാനത്തെ വളര്‍ത്തിവലുതാക്കിയ മനുഷ്യരുടെ ജീവിത ചരിത്രം അറിയുന്നവര്‍ക്ക് അറിയാം .പ്രബോധന പ്രവര്‍ത്തങ്ങള്‍ ക്കിടയില്‍ ഒരു നാട്ടില്‍ ,സമൂഹത്തില്‍ ,രാഷ്ട്രത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അതിനെ ഇല്ലാഴ്മ ചെയ്യാന്‍ അതിനോട് സഹകരിക്കുന്ന മറ്റു മതസ്ഥരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നത് പ്രവാചകന്റെ മാതൃകയാണ് .
      മാര്‍ച്ച് 26 4:34pm-ന് ·  ·  2

    • Fasal Usman ആയ കാലത്ത്‌ ജമാകാര്‍ക്ക് അതൊക്കെ ശിര്‍ക്കും ഹറാമും അല്ലെ...!! ഇപ്പൊ മൊത്ത കച്ചവടത്തിന് ഇറങ്ങിയിരിക്കുവാ...!! കൊടിയും പിടിച്ചു...
      മാര്‍ച്ച് 26 4:37pm-ന് · 

    • Ali Koya Fasal Usman ആയ കാലത്ത്‌ ജമാകാര്‍ക്ക് അതൊക്കെ ശിര്‍ക്കും ഹറാമും അല്ലെ...!! ഇപ്പൊ മൊത്ത കച്ചവടത്തിന് ഇറങ്ങിയിരിക്കുവാ...!! കൊടിയും പിടിച്ചു...

      = പൊതുപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്ചപ്പാടും ആ മേഖലയിലെ ജമാഅത്തിന്റെ പാരമ്പര്യവും എന്തെന്ന് ഫസലിന്‌ അറിയില്ലെന്ന് ഈ കമന്റ് വ്യക്തമാക്കുന്നു.

      മാര്‍ച്ച് 26 4:59pm-ന് · 

    • Ali Koya Pma Nasar Doha നിങ്ങളുടെ അഭിപ്രായം കേട്ടാല്‍ തോന്നും മുജാഹിദുകള്‍ ഇന്നലെ തുടങ്ങിയ പരിപാടിയാണ് സാമുഹ്യ പ്രശ്നങ്ങളില്‍ ഇടപെടുക എന്നത് .

      = പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, കിനാലൂര്‍, മൈലമ്മ, ജാനു .... തുടങ്ങി കുറെ പേരുകളുരുവിട്ടുകൊണ്ട് ജമാഅത്തിനെ പഴിക്കല്‍ നിങ്ങള്‍ ഒരു പതിവാണല്ലോ. അതിനര്‍ത്ഥമെന്താണ്‌? സാമൂഹിക പ്രശ്നങ്ങളില്‍ മുജാഹിദുകള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നാണോ നിങ്ങളുടെ നിലപാട്?

      എങ്കില്‍ പറയൂ: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ നിങ്ങള്‍ എത്ര പ്രശ്നങ്ങളില്‍ ഇടപെട്ടു?
      അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത്, സാമൂഹിക പ്രശ്നങ്ങളിലിടപെടണമെന്ന്, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍, നിങ്ങള്‍ എത്രതവണ പറഞ്ഞു?
      വെറുതെ ബഡായി അടിക്കല്ലേ നാസറേ.

      മാര്‍ച്ച് 26 5:07pm-ന് · 

    • Aboobacker Karakunnu ജമഅത്തെ ഇസ്ലാമി ലക്‌ഷ്യം മാര്‍ഗം
      http://www.jihkerala.org/P_PADANAM/JIH_LAKSHYAM_MARGAM.പ്ട്ഫ്

      ജമാഅതെ ഇസ്ലാമി മതേതര ഭാരതത്തില്‍
      http://www.jihkerala.org/P_PADANAM/JIH_MATHETHARA%20BHARATHATHIL.പ്ട്ഫ്

      ജമാഅതെ ഇസ്ലാമി൮ ലാഗ് പരിചയം
      http://www.jihkerala.org/P_PADANAM/parijayam.പ്ട്ഫ്
      പ്രകാശം പരത്തുന്ന പ്രസ്ഥാനം
      http://www.jihkerala.org/P_PADANAM/PP_PRASTHANAM.pdf

      മാര്‍ച്ച് 26 5:09pm-ന് · 

    • Fasal Usman പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, കിനാലൂര്‍, മൈലമ്മ, ജാനു .... തുടങ്ങി കുറെ പേരുകളുരുവിട്ടുകൊണ്ട് ജമാഅത്തിനെ പഴിക്കല്‍ നിങ്ങള്‍ ഒരു പതിവാണല്ലോ. അതിനര്‍ത്ഥമെന്താണ്‌? സാമൂഹിക പ്രശ്നങ്ങളില്‍ മുജാഹിദുകള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നാണോ നിങ്ങളുടെ നിലപാട്?
      ////

      PLAACHIMADKKU MUNB JAMAATHE ENTHU PRAVARTHANAM CHEYTHU...????

      മാര്‍ച്ച് 26 6:07pm-ന് · 

    • Fasal Usman ഞാന്‍ ചോദിക്കട്ടെ ,,, 1921 മുതല്‍ സ്വാതന്ത്ര്യം കിട്ടിയിട്ടും മുസ്ലിം സമൂഹത്തിന്റെ അവസ്ഥ എന്തായിരുന്നു,,,?? അതിലേക്ക ജമക്കാര്‍ എന്താണ് ചെയ്തത് സമൂഹത്തിനും സമുദായത്തിനും വേണ്ടി...,,
      മാര്‍ച്ച് 26 6:09pm-ന് · 

    • Pma Nasar Doha Ali Koya മഹത്തായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രസ്ഥാനം അതിന്റെ ഊര്‍ജജ്ജം മുഴുവനും സാമൂഹ്യ പ്രശ് നങ്ങളി ല്‍ ഇടപെട്ടു തീര്‍ക്കുക എന്നതല്ല സാമുഹ്യ പ്രശ്നങ്ങളില്‍ മറ്റു സംഘടകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ മുജാഹിദിന്റെ പേരില്‍ അത് അറിയപെടില്ല .അങ്ങിനെ അറിയപ്പടെണമെന്നുമില്ല .പ്രശ്നം പരിഹാര മാകുകയാണ് വേണ്ടത് . ഈ താല്‍ക്കാലിക പ്രശ്ന ത്തിനേക്കാളും ഗൌരവമുള്ള പ്രശനത്തിന്റെ അവബോധമാണ് ഊര്‍ജിതമായി നടക്കേണ്ടത് .
      മാര്‍ച്ച് 26 6:20pm-ന് ·  ·  1

    • Ali Koya മുജാഹിദ് പ്രസ്ഥാനം സാമൂഹിക പ്രവര്‍ത്തനം നടത്തുന്നില്ല എന്ന് തുറന്ന് പറയരുതോ നാസര്‍?
      മാര്‍ച്ച് 26 7:30pm-ന് · 

    • Aboobacker Karakunnu മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നതിന്റെ ഒരു കാരണം സാമൂഹ്യപ്രവര്‍ത്തനം ആയിരുന്നു!
      മാര്‍ച്ച് 26 7:31pm-ന് ·  ·  2

    • Ali Koya Fasal Usman : PLAACHIMADKKU MUNB JAMAATHE ENTHU PRAVARTHANAM CHEYTHU...????

      = 1941 ല്‍ ആണ്‌ ജമാഅത്ത് രൂപവല്ക്കരിക്കപ്പെടുന്നത്.75 അംഗങ്ങളാണ്‌ അന്ന് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നേടത്തും പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നേടത്തുമെല്ലാം ദുരിതാശ്വാസപ്രവര്‍ത്തനവുമായി ജമാഅത്ത് ആദ്യദശകം മുതല്‍ തന്നെ ഉണ്ടായിരുന്നു. പലിശരഹിതനിധി, സകാത്ത്-റിലീഫ് കമ്മിറ്റികള്‍, സാധ്യമാവുന്ന ശാരീരിക സേവനങ്ങള്‍ ചെയ്തുകൊടുക്കല്‍ - ഇവയും ജമാഅത്തിന്റെ അജണ്ടയില്‍ എന്നുമുണ്ടായിരുന്നു. ഫസല്‍ ജമാഅത്തിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്, പ്ലാച്ചിമടക്കാലം മുതലായിരിക്കാം.

      മാര്‍ച്ച് 26 7:39pm-ന് ·  ·  1

    • Ali Koya Pma Nasar Doha: മഹത്തായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രസ്ഥാനം അതിന്റെ ഊര്‍ജജ്ജം മുഴുവനും സാമൂഹ്യ പ്രശ് നങ്ങളി ല്‍ ഇടപെട്ടു തീര്‍ക്കുക എന്നതല്ല സാമുഹ്യ പ്രശ്നങ്ങളില്‍ മറ്റു സംഘടകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ മുജാഹിദിന്റെ പേരില്‍ അത് അറിയപെടില്ല .അങ്ങിനെ അറിയപ്പടെണമെന്നുമില്ല .പ്രശ്നം പരിഹാര മാകുകയാണ് വേണ്ടത് . ഈ താല്‍ക്കാലിക പ്രശ്ന ത്തിനേക്കാളും ഗൌരവമുള്ള പ്രശനത്തിന്റെ അവബോധമാണ് ഊര്‍ജിതമായി നടക്കേണ്ടത് .

      = (മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്ന) കേവല മതസംഘടനയുടെയും (ജമാഅത്ത് പ്രതിനിധാനം ചെയ്യുന്ന) സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും സ്വഭാവങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണിത്.
      ഊര്‍ജ്ജം മുഴുവന്‍ സാമൂഹിക പ്രവര്‍ത്തനത്തിന്‌ വിനിയോഗിച്ചു എന്ന് നാസറിന്‌ തോന്നാനിടവരും വിധം ജമാഅത്ത് സാമൂഹികമേഖലയില്‍ സജീവമാണ്‌.
      നാസര്‍ ഒരു കാര്യം മനസ്സിലാക്കണം: സാമൂഹിക പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ പ്രസ്ഥാനം അതിന്റെ ഊര്‍ജ്ജം ചെലവാക്കുകയല്ല; അത് കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിന്റെ എ.ബി.സി.ഡി ഇവിടെത്തുടങ്ങുന്നു.

      മാര്‍ച്ച് 26 7:49pm-ന് ·  ·  3

    • V Mohammed Vellur എന്റെ മുജാഹിട് സുഹുര്ത്തുക്കളെ , സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് വളരേണ്ടതുണ്ട് എന്ന് നിങ്ങള്‍ പലരും സമ്മതിക്കുന്നുണ്ട് . അതിന്റെ ഉദാഹരണമാണ് നിങ്ങളുടെ കമെന്റുകളില്‍ കാണുന്നത് . വിമര്‍ശകര്‍ പറയുന്നത് പോലെയല്ല മുജാഹിദുകള്‍ ഞങ്ങളും ഇന്നതൊക്കെ ചെയ്തിട്ടുണ്ട് എന്ന് വരുത്തി തീര്‍ക്കുവാന്‍ പലതും നിങ്ങള്‍ പറഞ്ഞു നോക്കുന്നു . പക്ഷെ ദീനിനെ ആരാധനയില്‍ പരിമിതപെടുത്തികൊണ്ടുള്ള നിങ്ങളുടെ അടിസ്ഥാന ആദര്‍ശത്തില്‍ നിന്ന് മാറി ചിന്തിക്കാത്ത കാലത്തോളം ബാലന്‍സ് ഒപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ പറഞ്ഞു ഒപ്പിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത് സുഹുര്ത്തുക്കളെ ? . മുജാഹിട് പ്രസ്ഥാനം പിളരാന്‍ പല കാരണങ്ങളും ഉണ്ട് എന്നാല്‍ പിളരുന്ന സമയത്തെ മുഖ്യചര്‍ച്ച ചെടി നടല്‍ കാമ്പയിന്‍ ആയിരുന്നല്ലോ ? . മൌദൂദിസത്തില്‍ നിന്നും ഇഖുവാനിസത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് മുജാഹിദിലെ ഒരു വിഭാഗം ഇത്തരം കാമ്പയിന്‍ നടത്തുന്നത് . മുജാഹിട് ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായിട്ടാണ് മുജാഹിട് നേതാക്കള്‍ അതിനെ സംബന്ധിച്ച് എഴുതിയതും പ്രസംഗിച്ചതും അവയെല്ലാം ഇന്നും നിലവിലുണ്ട് . ഇസ്ലാമിനെ പാടത്തും പറമ്പിലും അങ്ങാടിയിലും തെരുവിലും നടത്തുകയാണ് ഇവര്‍ ചെയ്യുന്നത് എന്ന് ജമാഅത്തെ ഇസ്ലാമിയുടെ പൊതു പ്രവര്‍ത്തനങ്ങളെ പരിഹസിച്ചു കൊണ്ട് വിചിന്തനവും ശബാബും ഒരുപോലെ എഴുതിയില്ലേ ?. പിന്നെ ഏത് പൊതു പ്രവര്‍ത്തനത്തെ കുറിച്ചാണ് നിങ്ങള്ക്ക് പറയാനുള്ളത് ?.
      മുകളിലെ ഫോട്ടോവില്‍ കാണുന്നത് പോലെ ഒരു അഞ്ചു വര്‍ഷം മുമ്പ് ഒരു മുജാഹിട് പണ്ഡിതന്‍ ഇത്തരം സമരത്തെ അഭിസംബോധനം ചെയ്യുന്നത് നിങ്ങള്‍ക്കു ഊഹിക്കുവാന്‍ പോലും കഴിഞ്ഞിരുന്നോ ? ഏതായാലും മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറായതില്‍ അഭിനന്ദനമുണ്ട് നമ്മള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്ന കാലം വളരെ വിദൂരമൊന്നുമല്ല എന്ന് തന്നെ പറയാം . അതിനു അവസരം ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .

      മാര്‍ച്ച് 26 10:03pm-ന് ·  ·  3

    • Pma Nasar Doha Ali Koyaജമാഅത്ത് സാമൂഹികമേഖലയില്‍ സജീവമാണ്‌ എന്ന് പറയാന് വേണ്ടി ഏറെ താല്പര്യം കാണിക്കുന്നത് പോലെ വാക്കുകള്‍.........,.പ്രവാചകന്‍ ഒരു വിഷയത്തില്‍ എങ്ങനെ പ്രാധാന്യം കൊടുത്തുവോ ഒരു വിഷയത്തില്‍ എങ്ങനെ പ്രാധാന്യം കുറച്ചുവോ അതിനെ അവഗണിച്ചാല്‍ ആരും വഴിപിഴ്ച്ചുപോകും .അതുകൊണ്ട് തന്നെ താല്‍ക്കാലിക പ്രശ്ന ത്തിനേക്കാളും ഗൌരവമുള്ള പ്രശ് നത്തിനത്തിലുള്ള അവബോധമാണ് പ്രവാചകന്റെ മാതൃകയില്‍ പ്രാധാന്യം .ഇതിലൂടെ തന്നെയാണ് കുടുതല്‍ ഇഹപരഊര്‍ജ്ജം ഒരു വിശ്വാസിക്ക് നേടാന്‍ കഴിയൂ ..ഇത് തന്നെയാണ് സമഗ്രവും സമ്പൂര്‍ണവും .ഫറള് മാത്രം ചെയ്യുള്ളൂ എന്ന് പറഞ്ഞ സഹാബി സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും അദ്ദേഹത്തിന്റെ ഇസ്ലാം സമഗ്രവും സമ്പൂര്‍ണ്ണവും എന്ന് പ്രവാചകന്‍ പഠിപ്പിച്ചു തന്നു .
      മാര്‍ച്ച് 26 11:10pm-ന് · 

    • Aboobacker Karakunnu പ്രവാചകന്‍ താല്പര്യം കാണിച്ചത് പോലെ താല്പര്യം കാണിച്ചില്ലെന്നു മാത്രമല്ല താല്പര്യം കാണിക്കുന്നവരെ പരിഹസിക്കലായിരുന്നു മുജാഹിദ് രീതി തന്നെ.എന്നാല്‍ അതിനര്‍ത്ഥം മുജാഹിദുകള്‍ ഈ പ്രവര്‍ത്തി ചെയ്തിരുന്നില്ല എന്നല്ല. മരിച്ചു മതത്തിന് പുറത്തു എന്ന് അവര്‍ തന്നേയ് വ്യാക്ക്യാനിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സേവനമായിട്ടായിരുന്നു അവരത് ചെയ്തിരുന്നത്.സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുജാഹിദുകള്‍ പ്രതികരിക്കാതിരിക്കുകയും എന്നാല്‍ ഇതേ ആളുകള്‍ അവരുടെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി അത് ചെയ്യുകയും ചെയ്യുന്നു.ഇതാണ് വൈരുധ്യം.ആരാധനാ വിഷയത്തില്‍ പറഞ്ഞ ഒരു കാര്യത്തെ മറ്റു വിഷയങ്ങളിലേക്ക് ബാധകമാകി ചുരുട്ടികെട്ടുകയാണ് സഹോദരന്‍ ചെയ്തത മറ്റൊരു കാര്യം.ഇസ്ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഇതൊക്കെ ചെയ്യേണ്ടത് എന്ന് മടവൂര്‍ വിഭാഗത്തിനെങ്കിലും ബോധം വന്നു തുടങ്ങുന്നുണ്ട്.കുറെ വൈകി എങ്കിലും.എന്നാലും ജമാ അത്തിനെ എതിര്‍ത്തും പരിഹസിച്ചും ശബാബില്‍ ലേഖനങ്ങള്‍ വരും .ജമാ അത്തിനെ അനുഗരിച്ചു വിമര്‍ശിക്കുക എന്ന ഒരു പുതിയ തന്ത്രം ആണ്‌ മടവൂര്‍ വിഭാഗം ഇപ്പോള്‍ സ്വീകരിക്കുന്നത്.
      മാര്‍ച്ച് 27 12:50am-ന് ·  ·  3

    • Ali Koya Aboobacker Karakunnu: .......സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുജാഹിദുകള്‍ പ്രതികരിക്കാതിരിക്കുകയും എന്നാല്‍ ഇതേ ആളുകള്‍ അവരുടെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി അത് ചെയ്യുകയും ചെയ്യുന്നു.ഇതാണ് വൈരുധ്യം.

      = ഒരു തിന്മയ്ക്കു നേരെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ ഒരു മുജാഹിദ് പ്രതികരിക്കുമ്പോള്‍ ആ തിന്മ ചെയ്ത രാഷ്ടീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായ മറ്റൊരു മുജാഹിദ് ആ തിന്‍മയെ ന്യായീകരിക്കുകയാണ്‌ ചെയ്യുക. ഇതും വൈരുദ്ധ്യം തന്നെയല്ലേ?
      تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّى

      മാര്‍ച്ച് 27 5:04am-ന് ·  ·  5

    • Ali Koya Pma Nasar Doha ജമാഅത്ത് സാമൂഹികമേഖലയില്‍ സജീവമാണ്‌. എന്ന് പറയാന് വേണ്ടി ഏറെ താല്പര്യം കാണിക്കുന്നത് പോലെ വാക്കുകള്‍.........,.പ്രവാചകന്‍ ഒരു വിഷയത്തില്‍ എങ്ങനെ പ്രാധാന്യം കൊടുത്തുവോ ഒരു വിഷയത്തില്‍ എങ്ങനെ പ്രാധാന്യം കുറച്ചുവോ അതിനെ അവഗണിച്ചാല്‍ ആരും വഴിപിഴ്ച്ചുപോകും .അതുകൊണ്ട് തന്നെ താല്‍ക്കാലിക പ്രശ്ന ത്തിനേക്കാളും ഗൌരവമുള്ള പ്രശ് നത്തിനത്തിലുള്ള അവബോധമാണ് പ്രവാചകന്റെ മാതൃകയില്‍ പ്രാധാന്യം .ഇതിലൂടെ തന്നെയാണ് കുടുതല്‍ ഇഹപരഊര്‍ജ്ജം ഒരു വിശ്വാസിക്ക് നേടാന്‍ കഴിയൂ ..ഇത് തന്നെയാണ് സമഗ്രവും സമ്പൂര്‍ണവും .ഫറള് മാത്രം ചെയ്യുള്ളൂ എന്ന് പറഞ്ഞ സഹാബി സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും അദ്ദേഹത്തിന്റെ ഇസ്ലാം സമഗ്രവും സമ്പൂര്‍ണ്ണവും എന്ന് പ്രവാചകന്‍ പഠിപ്പിച്ചു തന്നു .

      = നല്ല അഭ്യാസിയായ, മനുഷ്യന്റെയും മൃഗങ്ങളുടെയും മര്‍മ്മമറിയുന്ന, തോട്ടമുടമയായ, ഒരു കുരിക്കളുണ്ടായിരുന്നു. തോട്ടത്തില്‍ ഒരു കാള കയറി വന്ന് വിള നശിപ്പിക്കാന്‍ തുടങ്ങി. കുരിക്കള്‍ക്ക് കാളയെ അടിക്കാന്‍ പറ്റുന്നില്ല. എവിടെ നോക്കിയാലും മര്‍മ്മം. ഇതു കണ്ടുനിന്ന ജോലിക്കാരന്‍, കുരിക്കളോട് വടി ചോദിച്ചു വാങ്ങി. തലങ്ങും വിലങ്ങും നാല്‌ വീക്ക് കൊടുത്തു. കാള ജീവനും കൊണ്ടോടി.
      അപ്പോഴും കുരിക്കള്‍ മര്‍മ്മവും നോക്കി നില്‍ക്കുകയായിരുന്നു.

      ഇത്തരക്കാര്‍ക്ക് അവരുടെ ആശങ്കയും സംശയവും കാരണം ഒന്നും ചെയ്യാന്‍ കഴിയുകയില്ല; വല്ലതും ചെയ്യാന്‍ അവര്‍ ഒരുങ്ങുമ്പോഴേക്ക് സമയം കഴിഞ്ഞിരിക്കുകയും ചെയ്യും.

      ഒരാള്‍ കാലത്ത് എഴുന്നേല്‍ക്കാന്‍ ഇത്തിരി വൈകിപ്പോയി. സുബ്‌ഹിയുടെ സമയം തീരാന്‍ പോകുന്നു. അപ്പോഴുണ്ട് അയല്‍ പക്കത്ത് നിന്നൊരു വിലവിളി കേള്‍ക്കുന്നു. ആ വീട്ടുകാരന്‍ നെഞ്ചുവേദനകൊണ്ട് പുളയുകയാണ്‌.

      ഒരു ഭഗത്ത് ഖദാ ആകാന്‍ പോകുന്ന സുബ്‌ഹി; മറുഭാഗത്ത് ജീവന്മരണ പോരാട്ടത്തിലുള്ള അയല്‍ക്കാരന്‍.
      ഏതിനാണ്‌ മുന്‍ഗണന നല്‍കേണ്ടത്?
      നമസ്കാരത്തിനോ (അയല്‍ക്കാരനെ ഹോസ്പിറ്റലില്‍ എത്തിക്കുകയെന്ന)സാമൂഹിക സേവനത്തിനോ?

      ഇസ്‌ലാമിന്റെ ബാലപാഠം: ഒരു കാര്യത്തിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത് സന്ദര്‍ഭം കൂടി പരിഗണിച്ചുകൊണ്ടാണ്‌.

      മാര്‍ച്ച് 27 5:30am-ന് ·  ·  2

    • Abdul Gafoor Ap കാരക്കുന്നു സാഹിബ്‌ കാലിനടിയില്‍ നിന്ന് മാത്രമല്ല സ്വര്‍ഗത്തില്‍ തന്നെ മണ്ണ് നഷ്ടപ്പെടുമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു .......
      മാര്‍ച്ച് 27 5:37am-ന് ·  ·  1

    • Ali Koya കര്‍മ്മശാസ്ത്ര പ്രശ്നങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്യുക മൂലം ബുദ്ധിയും ചിന്തയും മരവിച്ചുപോയവര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ ഒത്തിരി സമയം വേണ്ടിവരും.

      ആദ്യം മനസ്സിലാക്കുക:
      മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല;
      നിയമം മനുഷ്യനുവേണ്ടിയാണ്‌.

      മാര്‍ച്ച് 27 1:21pm-ന് · 

    • V Mohammed Vellur Pma Nasar Doha
      ജമാഅത്ത് സാമൂഹികമേഖലയില്‍ സജീവമാണ്‌. എന്ന് പറയാന് വേണ്ടി ഏറെ താല്പര്യം കാണിക്കുന്നത് പോലെ വാക്കുകള്‍.......
      രക്ഷപ്പെടാന്‍ വേണ്ടി ജമാഅത്തെ ഇസ്ലാമിയുടെ മേല്‍ മുജാഹിട് സുഹുര്ത്തുക്കള്‍ ആരോപ്പിച്ചു കൊണ്ടിരിക്കുന്ന ആരോപ്പനമാണ് സഹോദരനും ഇവിടെ ആരോപ്പിച്ചിരിക്കുന്നത് . സമ്പൂര്ണ ദീനിനെ തൌഹീദാകുന്ന അച്യുതന്ടില്‍ നിറുത്തി ജീവിതത്തിന്റെ എല്ലാ മേഖലയെയും ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍ ജമാഅത്ത് പ്രവര്‍ത്തനത്തെ പരഹാസപൂര്‍വം കാണുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ വിമര്‍ശിക്കപെടുന്ന വിഷയത്തില്‍ സത്യാവസ്ഥ വിവരിക്കുവാന്‍ കൂടുതല്‍ ശ്രദ്ദിക്കുക സ്വാഭാവികമാണ് . അതാണ്‌ രാഷ്ട്രീയത്തിന്റെയും പൊതു പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ജമാഅത്ത് ചെയ്തു കൊണ്ടിരിക്കുന്നത് . അല്ലാതെ അതാണ്‌ ദീന്‍ എന്ന് പറഞ്ഞു പൊക്കി പിടിക്കുകയല്ല .

      ശെരിയായ രീതിയില്‍ ഫര്‍ള് എടുക്കുന്നവര്‍ക്ക് ഫര്ളിളുടെ നേടിയ ജീവിത വിശുദ്ദി ജീവിതത്തിന്റെ എല്ലാ മേഖലയിലും പ്രകാശിപ്പിക്കുവാന്‍ കഴിയും അതുപോലെ സമൂഹത്തോടുള്ള ബാധ്യതയും അറിയും . അത്തരം ആളുകളെ സംബന്ധിച്ച് അത് വേറെ പറയേണ്ടതില്ല അതാണ്‌ താങ്കള്‍ പറഞ്ഞ ഹദീസ് കൊണ്ട് അര്‍ത്ഥം ആക്കുന്നത് . അല്ലാതെ ഫര്‍ള് മാത്രം എടുത്തു സ്വര്‍ഗത്തില്‍ പോവാം എന്ന് കരുതി ജീവിച്ച ഏതെങ്കിലും ഒരു സ്വഹാബിയുടെ പേര് പറയാമോ ? .

      മാര്‍ച്ച് 27 1:43pm-ന് · 

    • Pma Nasar Doha മുജാഹിദായാലും ജമാത്ത് ആയാലും പരിഹാസം തെറ്റുതന്നെ ..

      സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുജാഹിദുകള്‍ പ്രതികരിക്കാതിരിക്കുകയും എന്നത് ആരോപണം മാത്രമാണ് .സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുജാഹിദു
      സംഘടയിലൂടെ തന്നെ പ്രതികരിക്കണം എന്നതു വികല ചിന്ത മാത്രമാണ്.
      വക്കം അബ്ദുല്‍കദര്‍ മൌലവി കെ എം മൌലവി ഈ മൊയ്‌തു മൌലവി
      തുടങ്ങിയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളുടെ സാമുഹ്യ ജീവ ചരിത്രം അറിയുന്നവര്‍
      തന്നെയാണ് ജമാത്തിനു പിന്നാലെ എന്ന് ആശ്വാസം കൊണ്ടു ഈ ആരോപങ്ങള്‍ എയ്തു വിടുന്നത് .

      സാമൂഹ്യ സേവനമാണ് മുജാഹിദു രണ്ടാകാന്‍ കാരണം എന്നത് ആരോപങ്ങളില്‍ പെട്ട ആരോപണമാണ് .

      ഒരു യാത്രകാരന്‍ തന്റെ ഭൌതിക മായ കാര്യത്തിനു വേണ്ടി ഫര്‍ള് നമസ്ക്കാരം ചുരു ക്കി നമ്സക്കരിച്ചാല്‍ അതിന്റെ അര്‍ഥം ഫര്‍ള് നമ്സക്കാരത്തെ പ്രാധാന്യം കുറച്ചു എന്നാണോ ..


      ജീവിതത്തിന്റെ പരമമായ ലക്ഷ്യ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മറ്റു പ്രവര്‍ത്തങ്ങള്‍ക്ക് ഇല്ല തന്നെ .തങ്ങളാല്‍ മറ്റൊരാള്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സമ്പത്ത് ഇല്ല തന്നെ .
      ഒരു വിശാസിക്ക് എല്ലാം അനുഗ്രമാണ് .പരലോക രക്ഷക്കായി ജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യ പ്രവര്‍ത്തനത്തിന് കഴിയാതെ ഭൌതികമായി പ്രയാസങ്ങള്‍ കൊണ്ട് ഇടയ്ക്കു വെച്ച് അറുതിയായാലും അവന്റെ ഇസ്ലാം സമ്പൂര്‍ണവും സമഗ്രവുമാണ് .

      പ്രബോധന പ്രവത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു സ്ഥാപനത്തിലോ ഒരു പ്രദേശത്തോ ഒരു സമൂഹത്തിലോ ഒരു രാജ്യത്തോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്
      പരിഹാരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളോ സംഘടനകളുമായി ചേര്‍ന്ന് ആ വിഷയത്തില്‍ ആ പ്രശ്നംഇല്ലാഴ്മ ചെയ്യുക എന്ന മെച്ചപ്പെട്ട തീരുമാനം തന്നെ യാണ് മികച്ചു നില്‍ക്കുന്നത് ..........

      മാര്‍ച്ച് 27 4:09pm-ന് · 

    • Ali Koya പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, കിനാലൂര്‍, മൈലമ്മ, ജാനു .... തുടങ്ങി കുറെ പേരുകളുരുവിട്ടുകൊണ്ട് ജമാഅത്തിനെ പഴിക്കല്‍ നിങ്ങള്‍ ഒരു പതിവാണല്ലോ. അതിനര്‍ത്ഥമെന്താണ്‌? സാമൂഹിക പ്രശ്നങ്ങളില്‍ മുജാഹിദുകള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നാണോ നിങ്ങളുടെ നിലപാട്?

      എങ്കില്‍ പറയൂ: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ നിങ്ങള്‍ എത്ര പ്രശ്നങ്ങളില്‍ ഇടപെട്ടു?
      അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത്, സാമൂഹിക പ്രശ്നങ്ങളിലിടപെടണമെന്ന്, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍, നിങ്ങള്‍ എത്രതവണ പറഞ്ഞു?
      വെറുതെ ബഡായി അടിക്കല്ലേ നാസറേ.

      മാര്‍ച്ച് 27 4:15pm-ന് ·  ·  2

    • Ali Koya കര്‍മ്മശാസ്ത്രപ്രശ്നങ്ങള്‍ കുരുക്കഴിച്ചു തീര്‍ന്നിട്ട് നിങ്ങള്‍ക്ക് മറ്റൊന്നിനും നേരം കിട്ടുകയില്ല. അതുകൊണ്ടാണ്‌ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാത്തത് എന്ന് ജനം സമാധാനിച്ചു കൊള്ളും.
      മാര്‍ച്ച് 27 4:18pm-ന് ·  ·  1

    • Ali Koya Pma Nasar Doha:
      ? മുജാഹിദായാലും ജമാത്ത് ആയാലും പരിഹാസം തെറ്റുതന്നെ ..

      = മുജാഹിദുകള്‍ പരിഹസിക്കുന്നതിന്റെ നൂറിലൊരംശം പോലും ജമാഅത്തുകാര്‍ പരിഹസിക്കാറില്ല; ആരെയും.

      ? സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുജാഹിദുകള്‍ പ്രതികരിക്കാതിരിക്കുകയും എന്നത് ആരോപണം മാത്രമാണ്. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുജാഹിദു
      സംഘടയിലൂടെ തന്നെ പ്രതികരിക്കണം എന്നതു വികല ചിന്ത മാത്രമാണ്.
      വക്കം അബ്ദുല്‍കദര്‍ മൌലവി കെ എം മൌലവി ഈ മൊയ്‌തു മൌലവി
      തുടങ്ങിയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളുടെ സാമുഹ്യ ജീവ ചരിത്രം അറിയുന്നവര്‍
      തന്നെയാണ് ജമാത്തിനു പിന്നാലെ എന്ന് ആശ്വാസം കൊണ്ടു ഈ ആരോപങ്ങള്‍ എയ്തു വിടുന്നത് .

      = മുജാഹിദുകള്‍ തിന്മയ്ക്കെതിരെ പ്രതികരിക്കുന്നു എന്ന് പറയണമെങ്കില്‍ മുജാഹിദ് സംഘടനയിലൂടെത്തന്നെ അത് നടക്കണം. അതില്ലെന്ന് താങ്കള്‍ സമ്മതിച്ചുവല്ലോ. നന്ദി.

      ? സാമൂഹ്യ സേവനമാണ് മുജാഹിദു രണ്ടാകാന്‍ കാരണം എന്നത് ആരോപങ്ങളില്‍ പെട്ട ആരോപണമാണ് .

      = അതൊരാരോപണം മാത്രമാണ്‌. മരം നടല്‍ തുടങ്ങിയുള്ള ചിലതില്‍ മാത്രം. പക്ഷേ, അതും എവിടെയുമെത്തിയില്ല.

      ? ഒരു യാത്രക്കാരന്‍ തന്റെ ഭൌതികമായ കാര്യത്തിനു വേണ്ടി ഫര്‍ള് നമസ്ക്കാരം ചുരുക്കി നമ്സക്കരിച്ചാല്‍ അതിന്റെ അര്‍ഥം ഫര്‍ള് നമ്സക്കാരത്തെ പ്രാധാന്യം കുറച്ചു എന്നാണോ ..

      = പ്രാധാന്യം കുറയ്ക്കുന്നില്ല; മുന്‍ഗണനാ ക്രമത്തിലാണ്‌ മാറ്റം വരുന്നത്. എന്നാണ്‌ ഞാന്‍ എഴുതിയതും.

      ? ജീവിതത്തിന്റെ പരമമായ ലക്ഷ്യ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മറ്റു പ്രവര്‍ത്തങ്ങള്‍ക്ക് ഇല്ല തന്നെ. തങ്ങളാല്‍ മറ്റൊരാള്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സമ്പത്ത് ഇല്ല തന്നെ.
      ഒരു വിശാസിക്ക് എല്ലാം അനുഗ്രമാണ്. പരലോക രക്ഷക്കായി ജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യ പ്രവര്‍ത്തനത്തിന് കഴിയാതെ ഭൌതികമായി പ്രയാസങ്ങള്‍ കൊണ്ട് ഇടയ്ക്കു വെച്ച് അറുതിയായാലും അവന്റെ ഇസ്ലാം സമ്പൂര്‍ണവും സമഗ്രവുമാണ്.

      = വാക്കുകള്‍ ഉദ്ദേശ്യം ഗ്രഹിക്കാന്‍ കഴിയും വിധം ക്രമീകരിച്ച് ഉപയോഗിക്കുക. ദീന്‍ സമഗ്രമാകും എന്ന് വെറുതെ പറയരുത്. അങ്ങനെയായിരുന്നുവെങ്കില്‍ ദീനിന്റെ സമഗ്രത വിളംബരം ചെയ്യുന്ന ആയത്ത് ഹിജ്‌റ പത്താം വര്‍ഷാവസാനം വരെ ഇറങ്ങാതിരുന്നതെന്തുകൊണ്ട്?
      ദീന്‍ പൂര്‍ണ്ണമാവുക എന്നതും ഒരാള്‍ പൂര്‍ണ്ണ മുസ്‌ലിമാവുക എന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ തന്റെ സാഹചര്യമനുസരിച്ച് ചെയ്യാവുന്നത് ചെയ്താല്‍ അയാള്‍ പൂര്‍ണ്ണ മുസ്‌ലിമാകും. അതിനര്‍ത്ഥം അയാളിലൂടെ ദീന്‍ പൂര്‍ണ്ണമായെന്നല്ല. ദീന്‍ പൂര്‍ണ്ണമായെന്ന് പറയണമെങ്കില്‍ ഭരണം ഉള്‍പ്പെടെ നടപ്പിലാകണം; കാര്യങ്ങള്‍ ദീനിന്റെ ശരിയായ ശൈലിയില്‍ തന്നെ നടക്കുകയും വേണം. അപ്പോഴേ ദീന്‍ പൂര്‍ണ്ണമാവുകയുള്ളു.

      ? പ്രബോധന പ്രവത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു സ്ഥാപനത്തിലോ ഒരു പ്രദേശത്തോ ഒരു സമൂഹത്തിലോ ഒരു രാജ്യത്തോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്
      പരിഹാരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളോ സംഘടനകളുമായി ചേര്‍ന്ന് ആ വിഷയത്തില്‍ ആ പ്രശ്നംഇല്ലാഴ്മ ചെയ്യുക എന്ന മെച്ചപ്പെട്ട തീരുമാനം തന്നെ യാണ് മികച്ചു നില്‍ക്കുന്നത്.

      = വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ സി.പി.എമ്മിലും കോണ്‍ഗ്രസിലും മറ്റും ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന്. അതല്ല ഞാനുദ്ദേശിച്ചത്. ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഇസ്‌ലാമിക സംഘടനയുടെ മേല്‍നോട്ടത്തില്‍, ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടുന്ന സേവനമാണുദ്ദേശിച്ചത്. അതേ പറ്റി സംസാരിക്കുക.

      മാര്‍ച്ച് 27 4:56pm-ന് · 

    • V Mohammed Vellur Pma Nasar Doha
      സുഹുര്ത്തെ താങ്കള്‍ എന്തൊക്കെയോ പറയുന്നുണ്ടോ എന്ന് സംശയം . യാത്രക്കാരെന്റെ ഫര്‍ള് നമസ്കാരം ചുരുക്കുന്നതും സമയം മാറ്റി നമസ്ക്കരിക്കുന്നതും ഇവിടെ ചര്‍ച്ചയെ അല്ല ഏത് വിഭാഗക്കാരനാനെങ്കിലും അതില്‍ അഭിപ്രായ വിത്യാസമില്ല .

      പൊതു പ്രവര്‍ത്തനങ്ങള്‍ കൂടാതെ തന്നെ സ്വര്‍ഗം നേടാന്‍ സാധിക്കും എന്ന മട്ടില്‍ താങ്കള്‍ സംസാരിക്കുകയും അതിനെ ന്യായീകരിക്കുവാന്‍ ഫര്‍ള് മാത്രം എടുത്താല്‍ മതി എന്ന് വരുത്തി തീര്‍ക്കുന്ന രീതിയില്‍ ഹദീസ് ഉദ്ദരണിയുടെ ഒരു ഭാഗം മാത്രം കൊടുത്തപ്പോള്‍ ഏതെങ്കിലും ഒരു സ്വഹാബി ഫര്‍ള് മാത്രം എടുത്തു ജീവിച്ചതിന് തെളിവുണ്ടോ എന്നാണു ഞാന്‍ ചോദിച്ചത് അതിനാണ് മറുപടി തരേണ്ടത്‌ അല്ലാതെ ജംഉം ഖസ്രിന്റെയും കാര്യമല്ല .

      മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെ പരിഹാസ പൂര്‍വ്വം സമീപ്പിച്ചതിനു എത്രയോ തെളിവുകള്‍ ഉണ്ട് . അതില്‍ ഒന്ന് മാത്രമാണ് താങ്കള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന പൊതു പ്രവര്ത്തനഗള്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് എന്ന ആരോപണം . എന്നാല്‍ മുജാഹിദുകള്‍ പൊതു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല എന്ന് ജമാഅത്തെ ഇസ്ലാമി ഒരിക്കലും പറയുന്നില്ല . മതത്തെ ആരാധനയില്‍ പരിമിത പെടുത്തിയതിനാല്‍ പൊതു പ്രവര്‍ത്തനങ്ങളെ എങ്ങിനെ കാണുന്നു എന്നാണു ചോദിച്ചത് . ഇത് ആരോപനമാവുന്നത് എങ്ങിനെയാണ് ?.

      മുജാഹിട് പിളരാന്‍ പല കാരണങ്ങളുമുണ്ട് പിളരുന്ന സമയത്ത് കത്തിനിന്ന ചര്‍ച്ച ചെടി നടലായിരുന്നു . അന്ന് ഇറങ്ങിയ മുജാഹിടുകളുടെ മഞ്ഞപത്രം എന്ന പത്രം ഇറങ്ങിരുന്നു അതിലും പിളര്‍ന്നതിനു ശേഷം നടന്ന പ്രഭാഷണങ്ങളിലും വിചിന്തനത്തിലും വന്ന ഭാഗമാണ് ഞാന്‍ കൊടുത്തത് അല്ലാതെ ഞാന്‍ ആരോപ്പിച്ചത് അല്ല . സലഫി ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായിട്ടാണ് ഔദ്യോഗിക വിഭാഗം പറഞ്ഞിരുന്നത് . വേണമെങ്കില്‍ അന്നത്തെ ലേഖനങ്ങളും പ്രഭാഷണങ്ങളും ഒന്ന് പുനര്‍വായന നടത്തി നോക്കുക .

      മാര്‍ച്ച് 27 10:09pm-ന് · 

    • Pma Nasar Doha ‎?ജമാഅത്തുകാര്‍ പരിഹസിക്കാറില്ല; ആരെയും.

      =ഞങ്ങളുടെ പ്രദേശം കൂരിക്കുഴി യിലുള്ള ജമാത്തിസ്ലാമി നേതാക്കന്മാര്‍ ഒട്ടുമിക്കവരും പരിഹാസ്യത്തിന്റെ ഉസ്താത് മാരാണ് .ഒരു നല്ലമനുഷ്യനുണ്ടായിരുന്നു അദ്ദേഹം ഇപ്പോള്‍ തൊപ്പി വച്ചു തബ്ലീഗ് ജമാത്ത് പോലെ അവിടെയും ഇവിടെയും തൊടാതെ നടക്കുകയാണ് .

      ?മുജാഹിദുകള്‍ തിന്മയ്ക്കെതിരെ പ്രതികരിക്കുന്നു എന്ന് പറയണമെങ്കില്‍ മുജാഹിദ് സംഘടനയിലൂടെത്തന്നെ അത് നടക്കണം.

      =പ്രമുഖ സഹാബികള്‍ തിന്മയ്ക്കെതിരെ പ്രതികരിച്ച വരായിരുന്നല്ലോ .എന്നിട്ടും ജമല്‍ യുദ്ധം പോലുള്ള മുസ്ലീകള്‍ക്ക് ഓര്‍ക്കാന്‍ പ്രയാസമുണ്ടാക്കുന്ന ചരിത്രങ്ങളെ കുറിച്ചു എന്ത് പറയുന്നു ...?

      ?ഒരാള്‍ തന്റെ സാഹചര്യമനുസരിച്ച് ചെയ്യാവുന്നത് ചെയ്താല്‍ അയാള്‍ പൂര്‍ണ്ണ മുസ്‌ലിമാകും. അതിനര്‍ത്ഥം അയാളിലൂടെ ദീന്‍ പൂര്‍ണ്ണമായെന്നല്ല. ദീന്‍ പൂര്‍ണ്ണമായെന്ന് പറയണമെങ്കില്‍ ഭരണം ഉള്‍പ്പെടെ നടപ്പിലാകണം; കാര്യങ്ങള്‍ ദീനിന്റെ ശരിയായ ശൈലിയില്‍ തന്നെ നടക്കുകയും വേണം. അപ്പോഴേ ദീന്‍ പൂര്‍ണ്ണമാവുകയുള്ളു.

      =ഫര്‍ള് മാത്രം ചെയ്യുന്ന ഒരു മുസ്ലിം സ്വര്‍ഗത്തില്‍ പോകുമെന്ന് ഒരു സംഭവത്തിലൂടെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട് .സുന്നത്തായ കര്‍മ്മങ്ങള്‍ ചെയ്യാതെ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്ന ആ മനുഷ്യന്റെ ദീന്‍ പൂര്‍ണ മാണോ ..?
      അയാളുടെ ദീന്‍ പൂര്‍ണ മാകുന്നതാണോ സ്വര്‍ഗ്ഗമാണോ കാര്യത്തിന്റെ മര്‍മ്മം ...?

      ?ഇസ്‌ലാമിന്റെ ബാലപാഠം: ഒരു കാര്യത്തിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത് സന്ദര്‍ഭം കൂടി പരിഗണിച്ചുകൊണ്ടാണ്‌.

      =ചിലപ്പോള്‍ മുന്‍ഗണനാക്രമം മാറിയാലും ജീവിതത്തിന്റെ പരമമായ ലക്ഷ്യ പ്രവര്‍ത്തനത്തിന്റെ(പ്രബോധനത്തിന്റെ ) പ്രാധാന്യം മറ്റു പ്രവര്‍ത്തങ്ങള്‍ക്ക് ഇല്ല തന്നെ .തങ്ങളാല്‍ മറ്റൊരാള്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സമ്പത്ത് ഇല്ല തന്നെ .

      വ്യാഴാഴ്ച 12:05am-ന് · 

    • Pma Nasar Doha ‎?ഇത്തരക്കാര്‍ക്ക് അവരുടെ ആശങ്കയും സംശയവും കാരണം ഒന്നും ചെയ്യാന്‍ കഴിയുകയില്ല; വല്ലതും ചെയ്യാന്‍ അവര്‍ ഒരുങ്ങുമ്പോഴേക്ക് സമയം കഴിഞ്ഞിരിക്കുകയും ചെയ്യും.

      =പരലോക രക്ഷക്കായി ജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യ പ്രവര്‍ത്തനത്തിന് കഴിയാതെ ഒരു മുസ്ലിം ഭൌതികമായി പ്രയാസങ്ങളില്‍ മല്ലിട്ട് കൊണ്ട് ഇടയ്ക്കു വെച്ച് അറുതിയായാലും  അവനു പ്രതിഫലം ലഭിക്കും .ഭൌതിക ലോകത്ത് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലും .ഈ ലോകത്ത്‌ ഒരു മുസ്ലിമ്നി എല്ലാം അനുഗ്രഹമാണ് .

      ?ഏതെങ്കിലും ഒരു സ്വഹാബി ഫര്‍ള് മാത്രം എടുത്തു ജീവിച്ചതിന് തെളിവുണ്ടോ

      =ഫര്‍ള് മാത്രം എടുക്കൊള്ളു എന്ന് ആവര്‍ത്തിച്ചു പറഞ്ഞ സഹാബിനെ നോക്കി അത് മതി, അങ്ങിനെ ചെയ്‌താല്‍  അവന്‍ സ്വര്‍ഗ്ഗ ത്തിലാണ് എന്ന് മറ്റു സഹാബികളോട് നബി പറഞ്ഞതു തന്നെ മതിയില്ലേ തെളിവിനു .

      ?മതത്തെ ആരാധനയില്‍ പരിമിത പെടുത്തിയതിനാല്‍ പൊതു പ്രവര്‍ത്തനങ്ങളെ എങ്ങിനെ കാണുന്നു എന്നാണു ചോദിച്ചത് . ഇത് ആരോപനമാവുന്നത് എങ്ങിനെയാണ് ?

      =ഇതല്ല ആരോപണം ഞാന്‍ പറഞ്ഞത് .

      ?പിളര്‍ന്നതിനു ശേഷം നടന്ന പ്രഭാഷണങ്ങളിലും വിചിന്തനത്തിലും വന്ന ഭാഗമാണ് ഞാന്‍ കൊടുത്തത് അല്ലാതെ ഞാന്‍ ആരോപ്പിച്ചത് അല്ല .

      =താങ്കള്‍ ആരോപിച്ചു എന്നല്ല ദുരാരോപണങ്ങളാണ് പിളര്‍പ്പിന് കാരണമായി എന്നാണു .

      ?ദീന്‍ പൂര്‍ണ്ണമായെന്ന് പറയണമെങ്കില്‍ ഭരണം ഉള്‍പ്പെടെ നടപ്പിലാകണം; കാര്യങ്ങള്‍ ദീനിന്റെ ശരിയായ ശൈലിയില്‍ തന്നെ നടക്കുകയും വേണം. അപ്പോഴേ ദീന്‍ പൂര്‍ണ്ണമാവുകയുള്ളു.

      =ഒരു മുസ്ലിം /സമൂഹം /സംഘടന ദീന്‍ പൂര്‍ണ്ണമാകാന്‍ ഭരണം ഉള്‍പ്പെടെ നടപ്പിലാക്കാന്‍ വേണ്ടിയോ അതല്ല പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയോ പ്രാധാന്യം കൊടുകൊടുത്ത്‌ പ്രവത്തിക്കേണ്ടത് ...?ഇതിലേതാണ് ഖുറാനും പ്രവാചകനും പ്രാധാന്യം കൊടുത്തതായി കാണാന്‍ കഴിയുക ...?
      ഒരാള്‍ മുസ്ലിമായി പക്ഷെ കര്‍മ്മങ്ങ ളൊന്നും ചെയ്തില്ല അയാളും സ്വര്‍ഗ്ഗത്തില്‍ കടക്കും എന്ന് നബി പറഞ്ഞിട്ടുണ്ട്
      അപ്പോള്‍ സാഹചര്യമനുസരിച്ച് ചെയ്യാവുന്നത് ചെയ്യാതെ അയാള്‍ പൂര്‍ണ്ണ മുസ്ലിമാകാതെ ദീന്‍ പൂര്‍ത്തിയാകാതെ സ്വര്‍ഗത്തില്‍ കടക്കുമെന്നോ ....?
      .വിശന്ന നായ്ക്ക് വെള്ളം കൊടുത്തതുകൊണ്ട് ഒരാളുടെ തെറ്റ് പൊറുക്കപ്പെട്ടു അയാള്‍ സ്വര്‍ഗത്തില്‍ കടക്കും എന്ന് നബി പറഞ്ഞിട്ടുണ്ട് .ഇവിടെ ദീന്‍ പൂര്‍ണ്ണമായി ,പൂര്‍ണ്ണ മുസ്ലിമായി എന്നതാണോ സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള മഹത്വം ഈ സംഭവത്തിലൂടെ നബി പഠിപ്പിച്ചത് .....?

      തന്റെ ആത്മാവിനെ ശുദ്ധിയാക്കിയവന്‍ വിജയിച്ചു അതിനെ കളങ്ക പ്പെടുത്തിയവന്‍ പരാജയപ്പെട്ടു എന്ന് ഖുര്‍ആന്‍)___________

      വിശ്വാസിയായ ഒരാള്‍ തന്റെ ആത്മാവിനെ ശുദ്ധിയാക്കി പക്ഷെ നിങ്ങള്‍ പറയുന്നത് പോലെ ദീന്‍ പൂര്‍ണ്ണമാക്കിയില്ല ,ഭരണം ഉള്‍പ്പെടെ നടപ്പിലാക്കിയില്ല അതിനു വേണ്ടി പ്രവര്‍ത്തിച്ചില്ല .അവന്‍ വിജയിച്ചവാനോ പരാജയപ്പെട്ടവാനോ ..?

      ആത്മാവിനെ ശുദ്ധിയാക്കിയവന്‍ വിജയിച്ചു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയുന്നത് പോലെ 'ദീന്‍ പൂര്‍ണ്ണമാക്കിയവന്‍' 'പൂര്‍ണ്ണ മുസ്‌ലിം 'എന്നാ
      അര്‍ഥം മുഫസ്സിരീങ്ങള്‍ അതിനു നല്‍കിയിട്ടുണ്ടോ ..?

      ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടാതെ സി.പി.എമ്മിലും കോണ്‍ഗ്രസിലും മറ്റും ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതു ഖുറാനും സുന്നത്തും പ്രകാരം തെറ്റാണോ ..?

      വ്യാഴാഴ്ച 12:06am-ന് · 

    • Ali Koya V Mohammed Vellur: ഏതെങ്കിലും ഒരു സ്വഹാബി ഫര്‍ള് മാത്രം എടുത്തു ജീവിച്ചതിന് തെളിവുണ്ടോ

      Pma Nasar Doha: ഫര്‍ള് മാത്രം എടുക്കൊള്ളു എന്ന് ആവര്‍ത്തിച്ചു പറഞ്ഞ സഹാബിനെ നോക്കി അത് മതി, അങ്ങിനെ ചെയ്‌താല്‍ ല്‍ അവന്‍ സ്വര്‍ഗ്ഗ ത്തിലാണ് എന്ന് നബി പറഞ്ഞതു തന്നെ മതിയില്ലേ തെളിവിനു .

      = من قال لا إله إلا الله دخل الجنة
      ലാ ഇലാഹ ഇല്ലാല്ലാഹ് എന്ന് പറഞ്ഞവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്നും ഹദീസുണ്ട്. അതുകൊണ്ട് ഫര്‍ദ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല; എന്നുകൂടി താങ്കള്‍ വാദിച്ചു കളയുമോ എന്നാണെന്റെ പേടി.
      ഈ ഹദീസ് ഉദ്ധരിച്ചതിനാണ്‌ അബൂഹുറയ്റയെ ഉമര്‍ അടിച്ചത്.

      വ്യാഴാഴ്ച 5:28am-ന് · 

    • Ali Koya Pma Nasar Doha: പരലോക രക്ഷക്കായി ജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യ പ്രവര്‍ത്തനത്തിന് കഴിയാതെ ഒരു മുസ്ലിം ഭൌതികമായി പ്രയാസങ്ങളില്‍ മല്ലിട്ട് കൊണ്ട് ഇടയ്ക്കു വെച്ച് അറുതിയായാലും അവന് അവനു പ്രതിഫലം ലഭിക്കും .ഭൌതിക ലോകത്ത് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലും .ഈ ലോകത്ത്‌ ഒരു മുസ്ലിമ്നി എല്ലാം അനുഗ്രഹമാണ്

      = ദീന്‍ മുഴുവന്‍ ഇബാദത്താണ്‌ എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറഞ്ഞിരിക്കുന്നു. അഥവാ ദീന്‍ അനുസരിച്ച് ചെയ്യുന്ന ഏത് പ്രവൃത്തിയും പരലോകത്ത് പ്രതിഫലാര്‍ഹമായിരിക്കും; ഉപജീവനത്തിനുവേണ്ടി അദ്ധ്വാനിക്കുന്നതു പോലും.

      വ്യാഴാഴ്ച 5:31am-ന് · 

    • Ali Koya Pma Nasar Doha:ഒരു മുസ്ലിം /സമൂഹം /സംഘടന ദീന്‍ പൂര്‍ണ്ണമാകാന്‍ ഭരണം ഉള്‍പ്പെടെ നടപ്പിലാക്കാന്‍ വേണ്ടിയോ അതല്ല പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയോ പ്രാധാന്യം കൊടുകൊടുത്ത്‌ പ്രവത്തിക്കേണ്ടത് ...?

      = ദീനിന്റെ ഭാഗമായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പരലോകത്ത് പ്രതിഫലം ലഭിക്കാന്‍ വേണ്ടിയുള്ളവ തന്നെയാണ്‌. രാഷ്ട്രീയം ദീനുമായി ബന്ധമില്ലാത്ത വെറും ദുന്‍യാകാര്യമാണെന്ന തെറ്റിദ്ധാരണയില്‍ നിന്നാണ്‌ ഈ ചോദ്യം ഉടലെടുക്കുന്നത്. പ്രബോധനവും ഇസ്‌ലാഹും ഉള്‍പ്പെടെ എല്ലാറ്റിന്റെയും ലക്‌ഷ്യം ദീന്‍ പൂര്‍ണ്ണമായി സ്ഥാപിക്കല്‍ തന്നെയാണ്‌.

      വ്യാഴാഴ്ച 5:36am-ന് · 

    • Ali Koya Pma Nasar Doha: ഇതിലേതാണ് ഖുറാനും പ്രവാചകനും പ്രാധാന്യം കൊടുത്തതായി കാണാന്‍ കഴിയുക ...?

      = ദീന്‍ മുഴുവനും നടപ്പില്‍ വരുത്താന്‍ വേണ്ടി ശ്രമിക്കുക. വെറുതെ തര്‍ക്കിച്ച് സമയം കളയാതിരിക്കുക.

      വ്യാഴാഴ്ച 6:34am-ന് · 

    • Ali Koya Pma Nasar Doha: ഒരാള്‍ തന്റെ ആത്മാവിനെ ശുദ്ധിയാക്കി പക്ഷെ നിങ്ങള്‍ പറയുന്നത് പോലെ ദീന്‍ പൂര്‍ണ്ണമാക്കിയില്ല ,ഭരണം ഉള്‍പ്പെടെ നടപ്പിലാക്കിയില്ല ,അതിനു വേണ്ടി പ്രവര്‍ത്തിച്ചില്ല .അവന്‍ വിജയിച്ചവാനോ പരാജയപ്പെട്ടവാനോ ..?

      ആത്മാവിനെ ശുദ്ധിയാക്കിയവന്‍ വിജയിച്ചു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയുന്നത് പോലെ 'ദീന്‍ പൂര്‍ണ്ണമാക്കിയവന്‍' 'പൂര്‍ണ്ണ മുസ്‌ലിം 'എന്നാ
      അര്‍ഥം മുഫസ്സിരീങ്ങള്‍ അതിനു നല്‍കിയിട്ടുണ്ടോ ..?

      = ചത്തത് തിന്നാന്‍ പാറ്റില്ലെന്നും അറുത്തതേ തിന്നാവൂ എന്നുമുള്ള കല്‍പന നല്‍കപ്പെട്ടപ്പോള്‍ മുശ്‌രിക്കുകള്‍ അതിനെ പരിഹസിച്ചിരുന്നു. 'അല്ലാഹു കൊന്നത് നിങ്ങള്‍ക്ക് തിന്നുകൂടാ; നിങ്ങള്‍ കൊന്നത് തിന്നുകയും ചെയ്യാം; അത്ഭുതം തന്നെ' എന്നായിരുന്നു അവരുടെ പരിഹാസം.

      ? "ഒരാള്‍ തന്റെ ആത്മാവിനെ ശുദ്ധിയാക്കി പക്ഷെ നിങ്ങള്‍ പറയുന്നത് പോലെ ദീന്‍ പൂര്‍ണ്ണമാക്കിയില്ല ,ഭരണം ഉള്‍പ്പെടെ നടപ്പിലാക്കിയില്ല .അവന്‍ വിജയിച്ചവാനോ പരാജയപ്പെട്ടവാനോ ..?"

      = ആദ്യം എന്റെ സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കുക. ഭരണം നടപ്പാക്കുക എന്നത് ഒരു വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല.


      ? "ആത്മാവിനെ ശുദ്ധിയാക്കിയവന്‍ വിജയിച്ചു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയുന്നത് പോലെ 'ദീന്‍ പൂര്‍ണ്ണമാക്കിയവന്‍' 'പൂര്‍ണ്ണ മുസ്‌ലിം 'എന്നാ
      അര്‍ഥം മുഫസ്സിരീങ്ങള്‍ അതിനു നല്‍കിയിട്ടുണ്ടോ ..?"

      = ഇത്തരം ചോദ്യങ്ങള്‍ കേവലം നേരമ്പോക്കിന്‌ പറ്റും.

      വ്യാഴാഴ്ച 6:44am-ന് · 

    • Pma Nasar Doha ‎'ഹേ പുതച്ചു മൂടിയവനെ എഴുന്നേറ്റു ജനങ്ങളെ താകീത് ചെയ്യുക' . ദീന്‍ പൂര്‍ത്തിയാക്കുക
      ഭരണം ഉള്‍പ്പെടെ നടപ്പിലാക്കി ; കാര്യങ്ങള്‍ ദീനിന്റെ ശരിയായ ശൈലിയില്‍ തന്നെ നടത്തുക ' എന്നാണോ 'ക്കും ഫ അന്‍ദിര്‍ ' (മുന്നറിയിപ്പ് നല്‍കുക )എന്നാ ഖുറാനിലെ വാക്കിന് മുഫസ്സിരീങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് ....?അതോ പരലോക രക്ഷക്കായുള്ള മുന്നറിയിപ്പോ .....?

      "കഴിയാവുന്ന പോലെ അല്ലാഹുവിനെ സൂക്ഷിക്കുക" .."മുസ്ലിമായിട്ടല്ലാതെ മരിക്കരുത്" .തുടങ്ങിയ പരമ പധാനമായ വചനങ്ങള്‍ക്ക്‌ "പൂര്‍ണ മുസ്ലിമായിട്ടല്ലാതെ മരിക്കരുത് " ,"ദീന്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ മരിക്കരുത് " എന്ന വിശദീകാരണം ഈ ആയത്തുകളെ വ്യാഖ്യാനിച്ചു കൊണ്ട് ഏതെന്കിലും മുഫാസ്സിരീങ്കല്‍ പറഞ്ഞിട്ടുണ്ടോ ....?

      ഇന്നലെ 8:48am ന് · 

    • V Mohammed Vellur Pma Nasar Doha എന്റെ ചോദ്യത്തിനു മറുപടി കിട്ടിയിട്ടില്ല .വീണ്ടും ആവര്‍ത്തിക്കുന്നു . താങ്കള്‍ കൊടുത്ത ഹദീസിന്റെ അടിസ്ഥാനത്തില്‍ ഫര്‍ദു മാത്രം നമസ്കരിച്ച സ്വഹാബി ഉണ്ടായിട്ടുണ്ടോ ?.
      17 മണിക്കൂര്‍ മുമ്പ് ·  ·  1

    • Ali Koya Pma Nasar Doha 'ഹേ പുതച്ചു മൂടിയവനെ എഴുന്നേറ്റു ജനങ്ങളെ താകീത് ചെയ്യുക' . ദീന്‍ പൂര്‍ത്തിയാക്കുക
      ഭരണം ഉള്‍പ്പെടെ നടപ്പിലാക്കി ; കാര്യങ്ങള്‍ ദീനിന്റെ ശരിയായ ശൈലിയില്‍ തന്നെ നടത്തുക ' എന്നാണോ 'ക്കും ഫ അന്‍ദിര്‍ ' (മുന്നറിയിപ്പ് നല്‍കുക )എന്നാ ഖുറാനിലെ വാക്കിന് മുഫസ്സിരീങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് ....?അതോ പരലോക രക്ഷക്കായുള്ള മുന്നറിയിപ്പോ .....?

      "കഴിയാവുന്ന പോലെ അല്ലാഹുവിനെ സൂക്ഷിക്കുക" .."മുസ്ലിമായിട്ടല്ലാതെ മരിക്കരുത്" .തുടങ്ങിയ പരമ പധാനമായ വചനങ്ങള്‍ക്ക്‌ "പൂര്‍ണ മുസ്ലിമായിട്ടല്ലാതെ മരിക്കരുത് " ,"ദീന്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ മരിക്കരുത് " എന്ന വിശദീകാരണം ഈ ആയത്തുകളെ വ്യാഖ്യാനിച്ചു കൊണ്ട് ഏതെന്കിലും മുഫാസ്സിരീങ്കല്‍ പറഞ്ഞിട്ടുണ്ടോ ....?

      = ഒരു വിഡ്ഢിത്തം ഒരിക്കല്‍ പറയാം. അത് മറ്റുള്ളവര്‍ സഹിക്കും. എന്നാല്‍ വിഡ്ഢിത്തം വിളിച്ചു കൂവുന്നത് തനിക്കൊരു അലങ്കാരമായി കാണുന്നവനെ സഹിക്കാന്‍ കഴിയുകയില്ല.

      "'ഹേ പുതച്ചു മൂടിയവനെ എഴുന്നേറ്റു ജനങ്ങളെ താകീത് ചെയ്യുക', "കഴിയാവുന്ന പോലെ അല്ലാഹുവിനെ സൂക്ഷിക്കുക" .."മുസ്ലിമായിട്ടല്ലാതെ മരിക്കരുത്" ഈ വാക്യങ്ങള്‍ മാത്രമല്ല ഖുര്‍ആനിലുള്ളത്. രാജ്യഭരണം, നിയമം എന്നിവയുമായി ബന്ധപ്പെട്ട 250 ല്‍ ഏറെ സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. അവ മൂടിവെക്കാന്‍ ആര്‌ വിചാരിച്ചാലും സാധിക്കുകയില്ല.


    • Pma Nasar Doha ‎?താങ്കള്‍ കൊടുത്ത ഹദീസിന്റെ അടിസ്ഥാനത്തില്‍ ഫര്‍ദു മാത്രം നമസ്കരിച്ച സ്വഹാബി ഉണ്ടായിട്ടുണ്ടോ ?.

      =പ്രവാചകനിലൂടെ അല്ലാഹു അറിയിച്ചതാണ് ഫര്‍ള് ചെയ്താലും ഒരു മുസ്ലിം സ്വര്‍ഗ്ഗത്തില്‍ പോകുമെന്നു .അല്ലാതെ ഫര്‍ള് മാത്രം ചെയ്‌താല്‍ മതി എന്നതല്ല .ഇതു മാത്രം കൊണ്ടും സ്വര്‍ഗ്ഗം കിട്ടുമെന്നതാണു അതിലെ മര്‍മ്മം .അത് കൊണ്ടാണ് ഫര്‍ദു മാത്രം നമസ്കരിച്ച സ്വഹാബിയെ കുറിച്ചു ഞാന്‍ പറയാതിരുന്നത് ..

      ?രാജ്യഭരണം, നിയമം എന്നിവയുമായി ബന്ധപ്പെട്ട 250 ല്‍ ഏറെ സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. അവ മൂടിവെക്കാന്‍ ആര്‌ വിചാരിച്ചാലും സാധിക്കുകയില്ല.

      =250 ല്‍ ഏറെ സൂക്തങ്ങലുള്ള വേറെ വിഷയങ്ങള്‍ ഖുര്‍ആനിലുണ്ട്. അവ മൂടിവെക്കാന്‍ ആര്‌ വിചാരിച്ചാലും സാധിക്കുകയില്ല.

      a few seconds ago · 

    • Pma Nasar Doha 

      ഇവിടെ എന്‍റെ ചോദ്യങ്ങള്‍ക്ക് അര്‍ത്ഥവത്തായ  മറുപടി ലഭിക്കുന്നില്ല ,ചില ചോദ്യങ്ങള്‍ക്ക് മിണ്ടാട്ടമില്ല .അതുകൊണ്ടാണ് ചില ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചത് .അപ്പോള്‍ നിങ്ങള്‍ ഏക പക്ഷിയമായി ഡിലീറ്റ് ചെയ്യന്നു .ഡിലീറ്റ് ചെയ്യുമ്പോള്‍ ഞാന്‍ പ്രതീക്ഷിക്കുന്നതിനു  മറുപടി നിങ്ങളില്‍ നിന്നും ലഭിക്കില്ല .അതുകൊണ്ട് തന്നെ ടൈപ്പ് ചെയ്യുന്നതും എന്‍റെ സമയവും നഷ്ടപ്പെടുന്നതിനാല്‍ ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നു .ഈ പോസ്റ്റും നിങ്ങള്‍ ഡിലീറ്റ് ചെയ്യുമെന്നതിനാല്‍ എന്‍റെ പഴയ പോസ്റ്റുകള്‍ ഞാന്‍ തന്നെ ഡിലീറ്റ്‌  ചെയ്തു തരാം .......
      a few seconds ago ·